തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
Jun 15, 2026, 18:13 IST
തമിഴ്നാട്ടിലെ ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശി ബിപിൻ മഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിപ്‌കോട്ട് മേഖലയിലെ ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത് . പീഡനശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിനിടെ ബിപിൻ മഞ്ചിക്കൊപ്പം കുട്ടി ഇയാളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായി അയല്‍വാസിയായ സ്ത്രീ പറഞ്ഞു.. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ കുഞ്ഞ് മരിച്ചു. നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.