റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം, നിരവധി പേർക്ക് പരിക്ക്
Updated: Jul 29, 2024, 10:26 IST
ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. എട്ടോളം അഗ്നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.