ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; സംഘർഷാവസ്ഥ

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ രാഷ്ട്രീയ-വിദ്യാർഥി സംഘടനകളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ (AISA) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരാണ് സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

എന്നാൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പോലീസ് പ്രദേശം ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരിൽ ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.