സർക്കാർ കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്ന് 2.31 കോടിയും ഒരു കിലോ സ്വർണക്കട്ടിയും പിടിച്ചെടുത്തു

 

രാജസ്ഥാനിലെ സർക്കാർ കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്നും 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും കണ്ടെടുത്തു. യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയിൽ നിന്നാണ് അനധികൃത പണവും സ്വർണവും കണ്ടെത്തിയത്.

അഡിഷനൽ ഡയറക്ടർ മഹേഷ് ഗുപ്ത നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയ്പുർ സിറ്റി പൊലീസ് ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിൽ എട്ട് ആളുകളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ജയ്പുർ പൊലീസ് കമ്മിഷണർ ആനന്ദ് ശ്രീവാസ്തവയാണ് റെയ്ഡ് നടത്തി പണവും സ്വർണവും കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.