അസം സ്വദേശിയായ വ്ളോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

 

അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് പൊലീസ് പിടിയിൽ. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത് . 

ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.

നവംബ‍ർ 26-ന് രാവിലെ ആണ് ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടത്. മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ആരവിന്റെ സിസിറ്റിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു.