നീറ്റ് പരീക്ഷ ക്രമക്കേട്; മഹാരാഷ്ട്ര സ്വദേശിയുടെ വീട്ടിൽ 8 മണിക്കൂർ പരിശോധന  നടത്തി സിബിഐ

 

നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അന്വേഷണം ഊർജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാൻന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടിൽ സംഘം എട്ട് മണിക്കൂറിലധികം പരിശോധന നടത്തി.
മകൾക്കായി അഞ്ച് ലക്ഷം രൂപ നൽകി ചോദ്യപേപ്പർ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടിലുള്ള രേഖകൾ പരിശോധിച്ചതിനൊപ്പം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ലാത്തൂരിലെ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.രാജസ്ഥാനിലടക്കം കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുമെന്നും കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂൺ 21ന് പുനപരീക്ഷ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ
രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.