മഹാരാഷ്ട്രയിൽ നവദമ്പതികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; കാലുകൾ ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ
Oct 9, 2026, 19:12 IST
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനേർ സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്.മാസങ്ങൾക്ക് മുൻപാണ് പ്രണയവിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചത്. താപി നദിയിലെ സവാൽദെ മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.