ട്രെയിനിൽ ഇനി ഉച്ചത്തിൽ ഉള്ള പാട്ടും സംസാരവും വേണ്ട ? പണി കിട്ടും!

 

ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ഉച്ചത്തിൽ പാട്ടുകളോ വീഡിയോകളോ കാണുന്നവരോ അല്ലെങ്കിൽ കേൾക്കുന്നവരാണോ നിങ്ങൾ. അല്ലെങ്കിൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നവരാണോ?എങ്കിൽ ഇനി സൂക്ഷിക്കണം. ആയിരം രൂപ പിഴയോ ആറുമാസം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം!

യാത്രക്കാരിൽനിന്ന് നിരവധി പരാതികൾ ഉയർന്നതോടെയാണ് ദക്ഷിണ റെയിൽവേ നടപടികൾ കടുപ്പിക്കുന്നത്. യാത്രക്കാർ സ്പീക്കർ ഫോണിൽ പാട്ടും ഓഡിയോയും കേൾക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.

നിയമം ലംഘിക്കുന്ന യാത്രക്കാരെ സ്റ്റേഷനിൽനിന്നും ട്രെയിനിൽനിന്നും പുറത്താക്കാനും നടപടിയുണ്ട്. റെയിൽവേ ആക്ട് 145(2) പ്രകാരമാണ് കേസെടുക്കുക. യാത്രക്കാർ ഇയർഫോണുകൾ ഉപയോഗിക്കണമെന്നും റെയിൽവേ നിർദേശിക്കുന്നു.