വിണ്ടും പാകിസ്താന്റെ ഡ്രോൺ പ്രകോപനം; 50 ഡ്രോണുകൾ വെടിവെച്ചിട്ടു
May 8, 2025, 21:09 IST
ഇന്ത്യയ്‌ക്കെതിരെ ജമ്മു കശ്മീരിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകൾ സേന വെടിവെച്ചിട്ടതായി വിവരം.പ്രദേശത്ത് സൈറണുകൾ മുഴങ്ങിയിരുന്നു.അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു മിസൈൽ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇന്റർനെറ്റ് റദ്ദാക്കി