പാൻ-ആധാർ ലിങ്കിങ്: ഇനി 11 ദിവസം മാത്രം; ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും

 

സാമ്പത്തിക ഇടപാടുകൾക്കും ബാങ്കിംഗ് സേവനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത രേഖയായ പാൻ കാർഡ് പ്രവർത്തനരഹിതമാകാതിരിക്കാൻ ഉടൻ ആധാറുമായി ബന്ധിപ്പിക്കുക. 2025 ഡിസംബർ 31 ആണ് ഇതിനുള്ള അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ അസാധുവാകും. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും വലിയ തുകയുടെ ഇടപാടുകൾ നടത്തുന്നതിനും ഇത് തടസ്സമാകും.

ലിങ്കിങ് നടപടികൾ പൂർത്തിയാക്കുന്ന വിധം

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ വഴി ലിങ്കിങ് നടത്താം:

  1. സന്ദർശിക്കുക.

  2. ഹോംപേജിലെ 'Link Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  3. നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകി 1000 രൂപ പിഴയടച്ച് അപേക്ഷ സമർപ്പിക്കുക.

ലിങ്കിങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ പാൻ കാർഡ് ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഓൺലൈനായും എസ്എംഎസ് വഴിയും പരിശോധിക്കാവുന്നതാണ്.

ഓൺലൈൻ വഴി:

  • ആദായനികുതി പോർട്ടലിലോ uidai.gov.in വെബ്‌സൈറ്റിലോ പ്രവേശിച്ച് 'Aadhaar Linking Status' പരിശോധിക്കാം.

  • ആധാർ നമ്പറും പാൻ നമ്പറും നൽകി ലിങ്കിങ് പൂർത്തിയായെന്ന് ഉറപ്പുവരുത്താം.

എസ്എംഎസ് വഴി:

  • ഫോണിൽ UIDPAN <12 അക്ക ആധാർ നമ്പർ> <10 അക്ക പാൻ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക.

  • ഈ സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.