ഡൽഹി വിമാനത്താവളത്തിൽ 4.83 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

 

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. ബാങ്കോങ്കില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് പിടിയിലായത്. ഇയാളിൽ നിന്നും 4.83 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി.

വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗ് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് 13.84 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ഹൈഡ്രോപോണിക് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. യാത്രക്കാരനെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മണ്ണില്ലാതെ വെള്ളവും പോഷകങ്ങളും മാത്രം ഉപയോഗിച്ച് കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഹൈഡ്രോപോണിക് കഞ്ചാവ്. സാധാരണ കഞ്ചാവിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലഹരി നല്‍കുന്നതാണിത്. അതിനാല്‍ മാര്‍ക്കറ്റില്‍ സാധാരണ കഞ്ചാവിനേക്കാള്‍ ഉയര്‍ന്ന വിലയാണിതിന്