ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ പൊതു താല്പര്യ ഹർജി

 

 


 വ്യവസായി ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ പൊതു താല്പര്യ ഹർജി. അദാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. രാജ്യത്തിന് അകത്തും പുറത്തും അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ്‌ ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി. ഹർജി കോടതി പിന്നീട് പരിഗണിക്കും.


അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക , കെനിയ , ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിയുമായുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു.