ബാരാമതിയിൽ വീണ്ടും വിമാനാപകടം: ലാൻഡിങ്ങിനിടെ പരിശീലന വിമാനം തകർന്നുവീണു
ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിൽ സമാനമായ അപകടത്തിൽ കൊല്ലപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് ഈ സംഭവം.ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ റൺവേയ്ക്ക് സമീപമുള്ള വിമാനത്താവള പരിസരത്താണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ബാരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് അജിത് പവാറും മറ്റ് നാലുപേരും കൊല്ലപ്പെട്ടിരുന്നു. അജിത് പവാറിന് പുറമേ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, സഹായി, പൈലറ്റ് ഇൻ കമാൻഡ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നിവരുമായി സഞ്ചരിച്ച വിമാനം ജനുവരി 28-ന് രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടയിലാണ് തകർന്നുവീണത്.
മെയ് 13-നും ബാരാമതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനം തകർന്നു വീണിരുന്നു. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.