കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി; പുതിയ നീക്കവുമായി റിസർവ് ബാങ്ക്

 

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. പോളിമർ അടിസ്ഥാനത്തിലുള്ള നോട്ടുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ആർബിഐയുടെ സമീപകാല ബോർഡ് യോഗങ്ങളിൽ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പത്ത് രൂപയും ഇരുപത് രൂപയും മൂല്യമുള്ള നോട്ടുകളായിരിക്കും പോളിമർ കറൻസിയായി പുറത്തിറക്കുക. നിലവിൽ കോട്ടൺ അധിഷ്ഠിത പേപ്പറിലാണ് നോട്ടുകൾ നിർമിക്കുന്ത്. നാലു വർഷം കഴിയുമ്പോഴേക്കും പേപ്പർ മുഷിയുന്നത പതിവാണ്.

2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. പ്രധാനമായും നൂറ് രൂപയും അഞ്ഞൂറ് രൂപയും മൂല്യമുള്ള നോട്ടുകളാണ് കൂടുതൽ നാശമാകുന്നത്.പോളിമ നോട്ടുകൾ ഇറക്കുന്നതോടെ കള്ളനോട്ട് വ്യാപകമാകുന്നതും കുറയ്ക്കാൻ സാധിക്കും. കൂടാതെ ദീർഘകാലം ഉപയോഗിക്കാനാകുന്നതിനാൽ നോട്ടടിച്ചിലിനുള്ള ചെലവും കുറയ്ക്കാൻ സാധിക്കും.

2012ലും റിസർവ് ബാങ്ക് സമാന നീക്കം നടത്തിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പദ്ധതി നടപ്പിലായിരുന്നില്ല. നോനോട്ടുകൾക്കു പകരം നാണയങ്ങൾ കൂടുതലായി ഉപയോഗത്തിൽ വരുത്താനുള്ള ശ്രമവും ആർബിഐ ന നടത്തിയെങ്കിലും വലിയ വിജയം കണ്ടിരുന്നില്ല.നിലവിൽ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടൻ, ന്യൂസിലൻഡ്, വിയറ്റ്‌നാം, മലേഷ്യ ഉൾപ്പെടെ അറുപതിലധികം രാജ്യങ്ങളിൽ നിലവിൽ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ട്.