അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും

 
രാത്രി അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്. സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണെമെന്ന് ദില്ലിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോ​ഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.