പ്രതിപക്ഷത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി; ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവർത്തനം തുടരും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരോക്ഷ പ്രതികരണം. ആരെത്ര ബഹളം വച്ചാലും തന്റെ പ്രവർത്തനം തുടരുമെന്നും , ജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടു.പത്താമത് മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം സംബന്ധിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് പ്രതിഷേധം സംഘർഷാവസ്ഥയിലായത്.തുടർന്ന് വാഹനത്തിൽനിന്ന് പുറത്തിറങ്ങി മുന്നോട്ട് നീങ്ങിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ഭരണഘടന ഉയർത്തിപ്പിടിച്ചും പ്രിയങ്ക പ്രതിഷേധിച്ചു