അമേരിക്ക സന്ദർശിക്കാൻ മോദി; ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 14, 15 തീയതികളിൽ അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് സന്ദർശിക്കുമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്നും സെർജിയോ വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ അന്തിമഘട്ടത്തിലെത്തുമെന്നും മോദിയുടെയും ട്രംപിന്റെയും സൗഹൃദബന്ധം ലോകത്തിന്റെ ശ്രദ്ധ നേടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.