ഹരിയാനയിൽ സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ്; 18 യുവതികളെ രക്ഷപ്പെടുത്തി
Jul 7, 2026, 16:46 IST
ഹരിയാനയിലെ ഹിസാറിൽ സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ ലൈംഗിക ചൂഷണ സംഘത്തിന്റെ പിടിയിലായിരുന്ന 18 യുവതികളെ രക്ഷപ്പെടുത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഹിസാറിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
പരിശോധനയിൽ യുവതികൾക്കൊപ്പം ഉണ്ടായിരുന്ന നിരവധിപേരെ പോലീസ് കഡിയിൽ എടുത്തു. ഹോട്ടൽ നടത്തിപ്പുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപി, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുമാണ് യുവതികളെ ഹോട്ടലിൽ എത്തിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും സെക്‌സ് റാക്കറ്റുകളെ സഹായിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയുടെ നടത്തിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഹിസാർ പൊലീസ് സൂപ്രണ്ട് സിദ്ധാന്ത് ജെയിൻ പറഞ്ഞു.