ഡൽഹി കേരളാ ഹൗസിൽ വൈദ്യുതി തകരാർ
Jul 2, 2026, 16:18 IST
ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി. ഉച്ചയ്ക്ക് 12.30ഓടെയാണ് വൈദ്യുതി പൂർണമായും നിലച്ചത്.തകരാർ പരിഹരിക്കാനുള്ള ശ്രമത്തിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഷോക്കേറ്റു.ഇയാളെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സമയത്ത് മന്ത്രി കെ.എം ഷാജി അടക്കമുള്ളവർ കേരളാ ഹൗസിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.വൈദ്യുതി തടസ്സത്തെ തുടർന്ന് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായതോടെ കേരള ഹൗസിലെ വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലായി. കാന്റീൻ പ്രവർത്തനവും പ്രതിസന്ധിയിലാണ്. തകരാർ പരിഹരിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്.