പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ; മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു, 13,000 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. വിമാനത്താവളത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി-വടപളനി പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി പുതിയ മെട്രോയിൽ യാത്രയും നടത്തി.

ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള പൂനമല്ലി-വടപളനി മേൽപ്പാല മെട്രോ പാതയിൽ (കോറിഡോർ 4) 11 സ്റ്റേഷനുകളാണുള്ളത്. ഡ്രൈവറില്ലാ ട്രെയിനുകൾക്ക് അനുയോജ്യമായ സിഗ്നലിങ് സംവിധാനവും ഡബിൾ ഡെക്കർ ഘടനയും ഇതിന്റെ പ്രത്യേകതയാണ്.

ചെന്നൈ മെട്രോയ്ക്ക് പുറമെ ഗതാഗതം, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.