ചെങ്കോട്ട സ്ഫോടനം: 2 പ്രതികൾ കൂടി അറസ്റ്റിൽ
Feb 26, 2026, 14:37 IST
രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി എൻഐഎ അറസ്റ്റ് ചെയ്തു.ഇതോടെ ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കശ്മീർ സ്വദേശികളായ സമീർ അഹമ്മദ് അഹാംഗർ, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 10ന് നടന്ന സ്ഫോടനത്തിൻറെ പ്രധാന ആസൂത്രകനായ ഉമർ നബിക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. സ്ഫോടനത്തിൽ 11 പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.