ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിയന്ത്രണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം
Aug 19, 2025, 23:06 IST
ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഓൺലൈൻ ഗെയ്മിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികൾ ഓൺലൈൻ ഗെയ്മിങ് പരസ്യത്തിൽ അഭിനയിക്കുന്നത് നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്ഥഥയുണ്ട്. ബിൽ നാളെ പാർലമെന്റ്‌റിൽ അവതരിപ്പിക്കും.
കഴിഞ്ഞ മാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെയും ഇഡി കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട്, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ താരങ്ങൾക്കെതിരെ ആയിരുന്നു കേസ്.