തൃഷയ്‌ക്കെതിരായ പരാമർശം; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് വിശാൽ

 

നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ പിന്തുണച്ച് നടൻ വിശാൽ. സിനിമാ മേഖലയിലെ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന യുട്യൂബർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയും സമാനമായ നിയമനടപടി സ്വീകരിക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.

ഉദയനിധിയോട് സ്വീകരിച്ച അതേ നിയമപരമായ സമീപനം സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്ന എല്ലാവരോടും ഉണ്ടാകണമെന്നാണ് തന്റെ നിലപാടെന്ന് വിശാൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, എന്നാൽ സിനിമയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും

സോഷ്യൽ മീഡിയയിലൂടെയും യുട്യൂബിലൂടെയും സിനിമാ മേഖലയിലെ സ്ത്രീകളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ട്രോളുകളും ഉണ്ടാകുന്നുണ്ടെന്നും വിശാൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ പെരുമാറ്റച്ചട്ടവും നിയമനടപടിയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കാവേരി സമരത്തിനിടെ തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയ ഇരട്ട അർത്ഥമുള്ള പരാമർശങ്ങൾക്കെതിരെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയിലാണ് ഈ നടപടിയുണ്ടായത്. തഞ്ചാവൂരിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ തടഞ്ഞുവെച്ച് ഒരു മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് പോലീസ് വിട്ടയച്ചത്.