രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക്

 

ഇന്ത്യൻ രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും അതിനെ തുടർന്നുണ്ടായ എണ്ണവിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണമാകുന്നത്.വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുന്നതും ഡോളറിന്റെ ആവശ്യകത വർധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

കഴിഞ്ഞ മേയ് 20ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അന്ന് ഒരു ഡോളറിന് 96 രൂപ 83 പൈസ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. വെള്ളിയാഴ്ച 96.30 എന്ന നിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്.

മിഡിൽ ഈസ്റ്റിൽ വെടിനിർത്തൽ അവസാനിച്ചതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എണ്ണവില വീണ്ടും ഉയർന്നത്. ക്രൂഡ് ഓയിൽ വില 85 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു.അതേസമയം, വിദേശനിക്ഷേപം തിരിച്ചെത്തിയാല്‍ രൂപയുടെ മൂല്യം ഈ സാമ്പത്തികപാദത്തില്‍ തന്നെ തിരിച്ചു കയറും