ലക്ഷദ്വീപിലേക്ക് കടൽവിമാന സർവീസ് ;സീപ്ലെയ്ൻ പരീക്ഷണപ്പറക്കലിന് തുടക്കമായി

 

ലക്ഷദ്വീപിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാനും ടൂറിസം മേഖലയ്ക്ക് കരുത്തേകാനുമായി വിഭാവനം ചെയ്ത സീപ്ലെയ്‌ന് പദ്ധതിയുടെ പരീക്ഷണപ്പറക്കല് ഇന്ന് തുടക്കമായി.

അഗത്തി, കടമത്ത്, കൽപേനി , കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധനകൾ നടക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഈ ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്.

കാനഡയില് നിര്മിച്ച 'വൈക്കിങ് ഡിഎച്ച്സി 6400 ട്വിന് ഓട്ടര്' എന്ന 20 പേര്ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിന് വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. വെറും ഒരു മണിക്കൂര് കൊണ്ട് കൊച്ചിയില് നിന്നും ദ്വീപുകളിലേക്ക് എത്താന് സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്ഷണം.

ഇന്നത്തെ പരീക്ഷണ പാറക്കലിന് ശേഷം നാളെ- കല്‌പ്പേനി, കവരത്തി എന്നിവിടങ്ങളില് പരീക്ഷണം നടത്തിയ പൂർത്തിയാക്കി കൊച്ചിയിലേക്ക് മടങ്ങും. മെയ് 12- കടമത്ത്, കില്ത്താന് ദ്വീപുകളില് ലാന്ഡിങ് നടത്തി വൈകിട്ടോടെ കൊച്ചിയില് തിരിച്ചെത്തും.

സ്‌കൈഹോപ് കമ്പനിയുടെ നേതൃത്വത്തില് നടക്കുന്ന ഈ പരിശോധനകളില് ഡി.ജി.സി.എ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. പരീക്ഷണപ്പറക്കല് വിജയകരമായാല് വൈകാതെ തന്നെ പൊതുജനങ്ങള്ക്കായുള്ള സര്വീസ് തിയതികള് പ്രഖ്യാപിക്കും.