എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; യുപിയിൽ 2.89 കോടി വോട്ടർമാർ പുറത്ത്
Jan 6, 2026, 16:54 IST
ഉത്തർപ്രദേശിൽ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ നിന്നും 2.89 കോടി പേർ പുറത്തായി.ഇതോടെ എസ്‌ഐആറിന് ശേഷം യുപിയിലെ വോട്ടർമാരുടെ എണ്ണം 12 കോടി 55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്.ഒഴിവാക്കപ്പെട്ടവരിൽ 46.23 ലക്ഷം പേർ മരണപ്പെട്ടവരാണ്. 2.17 കോടി പേർ സ്ഥലം മാറിയവരും ഇരട്ട വോട്ടർമാരായി 25.46 ലക്ഷവുമാണ് പുതുതായി പുറത്തിറക്കിയ പട്ടികയിലുള്ളത്