ശിവഗംഗ കസ്റ്റഡി കൊലപാതകം: അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
Jul 22, 2025, 18:36 IST
തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കൂടാതെ അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.
കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു