സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ത്യയിൽ;  ഔദ്യോഗിക സന്ദർശനം 

 

 

സൈനികവിമാനങ്ങൾ നിർമിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമായ എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്‌ത്‌ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഭാര്യ ബെഗോനാ ഗോമസിനൊപ്പമാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇന്ന് പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ എത്തിയ പെഡ്രോ സാഞ്ചസിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം കൂടിയാണിത്

ടാറ്റ അഡ്‍വാൻസ് സിസ്റ്റംസ് ലിമിറ്റഡും (ടി.എ.എസ്.എൽ.) യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും ചേർന്നാണ് പദ്ധതിയുടെ നടത്തിപ്പ്. വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിർമാണപ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളും ഇവിടെ തന്നെയാണ് നടക്കുന്നത്. സി-295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് വികസിപ്പിക്കേണ്ടത്. ഇതിൽ 16 എണ്ണം സ്‌പെയിനിൽ നിന്ന് എയർബസ് നേരിട്ട് എത്തിക്കുന്നു, ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്തം ടിഎഎസ്എൽ ആണ്.