പാർലമെന്റ് പ്രത്യേക സമ്മേളനം; നവംബർ 30ന് ലോക്സഭ, ഡിസംബർ രണ്ടിന് രാജ്യസഭ
Updated: Nov 26, 2026, 20:38 IST
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തീയതി നിശ്ചയിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് സമ്മേളനം നടക്കുക. തിങ്കളാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും അടിയന്തര ഔദ്യോഗിക കാര്യങ്ങൾക്കായി ചേരാൻ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും അവതരിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഈ ബില്ലുകൾ കടന്നുകൂടാൻ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും ഒപ്പം നിൽക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഡി.എം.കെയുടെയും എൻ.സി.പിയുടെയും തീരുമാനങ്ങൾ നിർണ്ണായകമാകും.