കേരളത്തിൽ നിന്നുള്ള താരങ്ങളെ പിന്തുണയ്ക്കും, രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരുണ്ട്; അതിന് തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കില്ല: കെസിഎ വാർത്താകുറിപ്പിനോട് പ്രതികരിച്ച് ശ്രീശാന്ത്

 

കെസിഎ വാർത്താകുറിപ്പിനോട് പ്രതികരിച്ച് എസ്‌. ശ്രീശാന്ത്. കേരളത്തിൽ നിന്നുള്ള താരങ്ങളെ തുടർന്നും പിന്തുണയ്ക്കും. രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്.അതിനു തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കാൻ തനിക്കാകില്ല.

കേരള ക്രിക്കറ്റിനെ താൻ സ്നേഹിക്കുന്നു. നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസം ഉണ്ട്‌. കേരള ക്രിക്കറ്റിനെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മുഖം തിരിക്കുന്നവരെ കുറിച്ച് ആശങ്കയുണ്ട്.

തനിക്കെതിരെ അപകീർത്തികരമായ വാർത്താകുറിപ്പ് ഇറക്കിയവർ ഉത്തരം പറയേണ്ടി വരും. അതിനു അധികം നാൾ കാത്തിരിക്കേണ്ടി വരില്ല. തനിക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല.തന്‍റെ  അഭിഭാഷകർ മറുപടി നൽകും എന്നും ശ്രീശാന്ത് പറഞ്ഞു