എയർപോർട്ടിൽ റീൽസ് എടുത്താൽ കർശന നടപടി; യാത്ര വരെ മുടക്കാം
വിമാനത്താവളങ്ങളിൽ നിന്നും റിലീസും വീഡിയോകളും ചിത്രീകരിക്കുന്നവരാന്നോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക . ഇന്ത്യയിൽ ഇനിമുതൽ എയർപോർട്ടിലിരുന്ന് റീൽ എടുത്താൽ വിവരമറിയും.ഇന്ത്യയിൽ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളങ്ങളിൽ നിന്ന് അനുവാദമില്ലാതെ ഫോട്ടോകളും വിഡിയോകളും പകർത്തുന്നത് കർശനമായി തടഞ്ഞിരിക്കുകയാണ് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രക്കാർ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരമായി വിഡിയോകളും ചിത്രങ്ങളും പകർത്തുന്നത് സുരക്ഷയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഈ നീക്കം
ആദ്യ ഘട്ടത്തിൽ നിയമം ലംഘിക്കുന്നവരോട് വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടും. ലംഘനത്തിന്റെ ഗൗരവം വർധിക്കുന്നതിനനുസരിച്ച് മൊബൈൽ അല്ലെങ്കിൽ ക്യാമറ പിടിച്ചെടുക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും . തുടർച്ചയായി നിയമം ലംഘിക്കുന്ന യാത്രക്കാരെ നോ-ഫ്‌ലൈ പട്ടികയിൽ ഉൾപ്പെടുത്താൻ വരെ സാധ്യതയുണ്ട്.
സെക്യൂരിറ്റി ചെക് പോയിന്റ്, ബോർഡിങ് ഗേറ്റുകൾ, റൺവേ ബസുകൾ, എയർക്രാഫ്റ്റ് ഹാൻഡ്ലിങ് സോണുകൾ, എയർപോർട്ട് ഏപ്രണുകൾ, മറ്റു സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് ഫോട്ടോകൾ എടുക്കുന്നതും വിഡിയോകൾ എടുക്കുന്നതും നിരോധിച്ചിരിക്കുന്നത്. എന്നാൽ, സുരക്ഷാ നിയന്ത്രണമില്ലാത്ത പൊതുഇടങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് തടസ്സമില്ല. അതുപോലെ പരസ്യചിത്രങ്ങൾ. സിനിമകൾ, ഡോക്യുമെന്ററികൾ, മറ്റു വാണിജ്യരീതിയിലുള്ള സോഷ്യൽമീഡിയ വിഡിയോകൾ എന്നിവ എടുക്കാനും മുൻകൂട്ടി അനുമതി എടുക്കണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്