തമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് പ്രായപരിധി ഉയർത്തി

 

തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ് സി. വിജയ്. പുതിയ ഉത്തരവ് പ്രകാരം ഗ്രൂപ്പ് വൺ സർവീസുകളിൽ ജനറൽ വിഭാഗക്കാർക്ക് 37 വയസും സംവരണ വിഭാഗക്കാർക്ക് 42 വയസുമാണ് ഉയർന്ന പ്രായപരിധി. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 47 വയസുവരെയും സംവരണ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 52 വയസുവരെയും അപേക്ഷിക്കാം.

ഗ്രൂപ്പ് 2, ഗ്രൂപ്പ് 2എ സർവീസുകളിൽ സംവരണ വിഭാഗക്കാർക്ക് നിലവിൽ പ്രായപരിധിയില്ല. ജനറൽ വിഭാഗക്കാർക്ക് 35 വയസും ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45 വയസുമാണ് നിലവിലെ പ്രായപരിധി.

അധികാരത്തിലെത്തിയശേഷം ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കായി സുരക്ഷാസേന, സ്‌കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയവയും പുതിയ സർക്കാർ നടപ്പാക്കിയിരുന്നു.