പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം പുണെയിൽ അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ വിമാനം പുണെ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ പുണെയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. രാവിലെ 9.04-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡിങ് ഗിയർ മടങ്ങാതെ പുറത്തുതന്നെ തുടരുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (എടിസി) അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, എടിസിയുടെയും ഇൻഡിഗോയുടെയും സഹകരണത്തോടെ അഗ്നിശമന സേന, ആംബുലൻസുകൾ, അടിയന്തര രക്ഷാസംഘങ്ങൾ എന്നിവരെ സജ്ജമാക്കുകയും ചെയ്തു.

വിമാനം തിരിച്ചിറക്കുന്നതിന് മുമ്പ് ലാൻഡിങ് ഗിയറിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി റൺവേയ്ക്ക് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുകയുണ്ടായി. അധികൃതർ നടത്തിയ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ലാൻഡിങ്ങിന് പിന്നാലെ മൂന്ന് അഗ്നിശമന വാഹനങ്ങളും രണ്ട് ആംബുലൻസുകളും ചേർന്ന് വിമാനത്തെ ഏഴാം ബേയിലേക്ക് അനുഗമിച്ചു. വിമാനം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാവിലെ 9.10-ഓടെ എടിസി അടിയന്തരാവസ്ഥ പിൻവലിച്ചു.

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും, ഗുവാഹത്തിയിലേക്കുള്ള യാത്രക്കാർക്കായി ബെംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം പുണെയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. വിമാനത്താവള അധികൃതർ, വ്യോമസേന, എടിസി, മറ്റ് അടിയന്തര പ്രതികരണ വിഭാഗങ്ങൾ എന്നിവയുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് അപകടാവസ്ഥ ഒഴിവാക്കാനായത്.