ടെലിഗ്രാം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

 

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്യാനും സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ആണ് നടപടി. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവർത്തനം താത്കാലികമായി കേന്ദ്രസർക്കാർ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.ജൂൺ 22 വരെ വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തിക്കില്ല.ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂൺ 21നാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.