ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ രൂപം കൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെ രൂപംകൊണ്ട ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനത പാർട്ടി'യുടെ എക്സ് അക്കൗണ്ടിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി.നടപടി പ്രതീക്ഷിച്ചിരുന്നതായിരുന്നെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപകെ പ്രതികരിച്ചു.
1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സിൽ ഉണ്ടായിരുന്നത്. നിയമപരമായ ആവശ്യത്തെത്തുടർന്ന് എന്ന് കാണിച്ചാണ് അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം കോടതി നടപടിക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചില യുവാക്കളെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുവാക്കളിൽ ചിലരെ പാറ്റകളോടും പരാന്നഭോജികളോടും ഉപമിച്ച പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി.ഇതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് മറുപടിയായി 'കോക്രോച്ച് ജനത പാർട്ടി' രൂപംകൊണ്ടത്. ''യുവാക്കൾക്കായി, യുവാക്കളാൽ'' എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. ''സെക്യുലർ, സോഷ്യലിസ്റ്റ്, ജനാധിപത്യ, മടിയൻ'' എന്ന രീതിയിലാണ് പാർട്ടി സ്വയം പരിഹാസപരമായി വിശേഷിപ്പിക്കുന്നത്.
പാർട്ടിയുടെ പ്രഖ്യാപനപത്രികയിൽ മന്ത്രിസഭാ പദവികളിൽ സ്ത്രീകൾക്ക് അൻപത് ശതമാനം സംവരണം, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് ഇരുപത് വർഷം വിലക്ക്, ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ പദവികൾ ഒഴിവാക്കുക, ഗോദി മീഡിയ ആങ്കർമാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം, തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട വോട്ടുകൾ റദ്ദാക്കപ്പെട്ടാൽ ശക്തമായ നടപടി തുടങ്ങിയവരാണ് പറയുന്നത്