ജാമ്യമില്ലാ വാറന്റ്‌റ് പുറപ്പെടുവിച്ചുവെന്ന വാർത്ത വ്യാജം; പ്രകാശ് രാജ്

 

തനിക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് നടൻ പ്രകാശ് രാജ്. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്ചിലർ വ്യാജ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും അവരെ തിരക്കുള്ളവരാക്കി നിർത്തുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും നടൻ എക്‌സ് പോസ്റ്റിൽ കുറിച്ചു

ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികൾ ഉണ്ടെന്നും ശേഷാദ്രിപുരം സ്വദേശിയുടെ പരാതിയിൽ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഡിഎൻഎ അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.