പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനുള്ള അവകാശവും വിദേശ യാത്രയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകം:ഡല്‍ഹി ഹൈക്കോടതി
Updated: Feb 27, 2026, 21:12 IST
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനും വിദേശ യാത്ര നടത്താനുമുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അധികാരികളുടെ ഏതെങ്കിലും നടപടി അത്തമൊരു അവകാശത്തെ തടസപ്പെടുത്തുന്നുണ്ടെങ്കില്‍ ന്യായവും നീതിയുക്തവുമായിരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.പാസ്‌പോര്‍ട്ട് പുതുക്കലിനായി അപേക്ഷിക്കുന്ന സമയത്ത് രഹേജ ഡവലപ്പേഴ്‌സിന്റെ മുന്‍ ഡയറക്ടര്‍ യോഗേഷ് രഹേജയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന എഫ്‌ഐആറില്‍ തീര്‍പ്പുകല്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള കേന്ദ്ര തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ഉത്തരവിട്ടു. ഹര്‍ജിക്കാരന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഉത്തരവ് 2025 ജനുവരി 17ന് അധികാരികള്‍ പാസാക്കി. തുടര്‍ന്ന് അപ്പീല്‍ പോയെങ്കിലും 205 മാര്‍ച്ചില്‍ അപ്പീല്‍ അതാറോറിറ്റി തള്ളി. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.2024 ഒക്ടോബറിലാണ് ഹര്‍ജിക്കാരന്‍ പാസ്‌പോര്‍ട്ട് പുതുക്കലിനായി അപേക്ഷിച്ചത്. 2025 ഫെബ്രുവരിയിലാണ് പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. അതിനും ഒരു മാസത്തിന് ശേഷം ഫെബ്രുവരിയില്‍ മാത്രമാണ് കേസെടുത്തത്. പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനും വിദേശ യാത്ര നടത്താനുമുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിലുള്‍പ്പെടുന്നതാണ്. പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനുള്ള അവകാശത്തെ തടസപ്പെടുത്തുന്ന ഏതൊരു നടപടിയും സ്വാഭാവിക നീതിക്ക് അനുസൃതമായിരിക്കണമെന്നും കോടതി പറഞ്ഞു.