അവൾക്ക് മുന്നിൽ അവർ ആദരപൂർവ്വം എഴുന്നേൽറ്റ് നിന്നു; ആ അച്ഛന്റെ കണ്ണ് നനഞ്ഞു 

 

 ഒരു ജഡ്ജിയുടെ വസതിയിലെ പാചകക്കാരനാണ്  അജയ്കുമാർ സമൽ. അജയ്കുമാർ സമലിന്റെ മകൾ എത്തി പിടിച്ച ഉയരങ്ങളുടെ ദൂരം വലുതാണ്. യുഎസിലെ വിഖ്യാതമായ ഐവിലീവ്  സ്ഥാപനങ്ങളിൽ നിന്നടക്കം ഉപരിപഠനത്തിന് സ്കോളർഷിപ്പോടെയാണ്  മകൾ  പ്രഗ്യക്ക് ഉപരി പOനത്തിന് അവസരം ലഭിച്ചത്.  ഈ വലിയ നേട്ടത്തിന് കൈയ്യടികളോടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന സംഘം പ്രഗ്നയെ ആദരിച്ചു.  

ഇന്നലെ അവരുടെ ചായ സൽക്കാരത്തിലെ മുഖ്യ അതിഥിയായിരുന്നു. പ്രഗ്യ മാതാപിതാക്കൾക്കൊപ്പം പ്ര​ഗ്യ കടന്നുവന്നപ്പോൾ ആദ്യം ചീഫ് ജസ്റ്റിസ് ആദരപൂർവ്വം എഴുന്നേറ്റുനിന്നു. പിന്നാലെ എല്ലാവരും കയ്യടികളോടെ സ്വീകരിച്ചു. അച്ഛനമ്മമാരെ ചീഫ് ജസ്റ്റിസ് ഷോൾ അണിയിച്ചു.   കൂടാതെ പ്ര​ഗ്യക്ക് പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും കൈമാറി. പ്ര​ഗ്യ ചീഫ് ജസ്റ്റിസിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ അച്ഛൻറെ കണ്ണും നനഞ്ഞു. അധ്വാനമാണ് വിജയത്തിലേക്കുള്ള വഴിയെന്ന്  പ്ര​ഗ്യയെ ചേർത്ത് നിർത്തി  ചീഫ് ജസ്റ്റിസ് പറഞ്ഞു.