ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

 

ഡൽഹി മുണ്ട്ക വ്യവസായ മേഖലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.03ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡൽഹി അഗ്‌നിരക്ഷാസേന അറിയിച്ചു.

മുണ്ട്കയിലെ ഫാക്‌ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ആദ്യം സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ഒരാൾ ബോധരഹിതനായി വീണതോടെ ഇയാളെ രക്ഷിക്കാനായാണ് മറ്റു രണ്ട് തൊഴിലാളികൾ ഇറങ്ങിയത്. എന്നാൽ ഇവരും വിഷവാതകം ശ്വസിച്ച് ബോധരഹിതരാകുകയായിരുന്നു.അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ടാങ്കിൽ നിന്നും മൂവരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരിച്ച നിലയിലായിരുന്നു.