ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ്; 22കാരി കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം 13 ആയി
Nov 3, 2026, 13:27 IST
ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസിൽ 22കാരിയെ കൂടി അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഹരിയാന സ്വദേശിയായ സുബേഹ പണ്ഡിറ്റിനെയാണ് മുംബൈ ക്രൈംബ്രാഞ്ചും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ സ്ത്രീയാണ് സുബേഹ പണ്ഡിറ്റ്. ആയുധങ്ങൾ എത്തിച്ചുനൽകിയതിനാണ് നേരത്തെ രണ്ടു സ്ത്രീകളെ പിടികൂടിയിരുന്നത്. നേരത്തെ രാജസ്ഥാനിലെ കോട്ട, ഡൽഹി, ഹരിയാനയിലെ സോനിപത് എന്നിവിടങ്ങളിൽ നിന്നായി 12 പേർ അറസ്റ്റിലായിരുന്നു
ഒക്ടോബർ 18നാണ് മുംബൈയിലെ ജുഹു മേഖലയിൽ ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ ജുഹു പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് കേസ് മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.