തിരംഗ യാത്ര;അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ

 

കോക്ക്‌റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ഡൽഹി പൊലീസ്. യാത്രയിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മാർച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. രവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം.പ്രതിഷേധത്തിൻ്റെ ഭാഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്.ദീപ്കെയുടെ വസതിയിൽ ഡൽഹി പൊലീസെത്തി തിരംഗ മാർച്ച് നടത്തരുതെന്ന് നോട്ടീസ് നൽകിയിരുന്നു

അഞ്ചിൽ താഴെ ആളുകളുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസിലെത്താനായിരുന്നു സിജെപി പ്രവർത്തകർക്ക് നൽകിയ നിർദേശം. സിജെപിയുടെ തിരംഗ മാർച്ച് നേരിടാൻ ഡൽഹി കൊണാട്ട് പ്ലേസിൽ നിരവധി പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തർമന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്ത‌തിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാർച്ച്