ലഡാക്കിൽ ഇരട്ട ഭൂചലനം; നാല് മണിക്കൂറിനിടെ രണ്ട് തവണ പ്രകമ്പനം

 

ലഡാക്കിലെ ലേയിൽ നാല് മണിക്കൂറിനിടെ രണ്ട് തവണ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 6.05നാണ് റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് രാവിലെ 9.54ന് 4.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു.

ഭൂമിക്കടിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തുടർച്ചയായി രണ്ട് ഭൂചലനങ്ങളുണ്ടായത് പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.