മഴവെള്ളം നിറഞ്ഞ തുറന്ന കുഴിയിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം;

 

മഴവെള്ളം നിറഞ്ഞ തുറന്നുകിടന്ന മാലിന്യക്കുഴിയിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പുനെയിലെ ലോണി കൽബോർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സോഹം ലഖൻ കസബെ എന്ന കുട്ടിയാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓവുചാലിന്റെ നിർമാണത്തിനായി കുഴിച്ചിട്ടിരുന്ന, മഴവെള്ളം നിറഞ്ഞ കുഴിയിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. സുരക്ഷാ മുൻകരുതലുകളോ മേൽമൂടിയോ ഇല്ലാതെ കുഴി തുറന്നുകിടന്നതിനാലാണ് അപകടം സംഭവിച്ചത് .  കുട്ടി വീഴുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കുട്ടിയെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓവുചാലിന്റെ നിര്‍മാണ ചുമതലയുള്ള കോണ്‍ട്രാക്റ്ററിന്റെ വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ കോണ്‍ട്രാക്റ്റര്‍ക്കെതിരെ പുനെ പൊലീസ് കേസെടുത്തു.