തൃഷയ്ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; പൊലീസ് വാഹനം തടഞ്ഞ് ഡി.എം.കെ പ്രവർത്തകർ

 

കാവേരി വിഷയത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് ദ്വയാർഥ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ആറ് വകുപ്പുകൾ ചുമത്തിയാണ് നീലാങ്കരയിലെ വീട്ടിലെത്തി പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അടിയന്തരമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി നടത്തിയ പരാമർശമാണ് വിവാദത്തിലായത്. പരാമർശത്തിനെതിരെ ടി.വി.കെ, ബി.ജെ.പി തുടങ്ങിയ കക്ഷികളും ദേശീയ വനിതാ കമ്മീഷനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തൃഷയ്ക്കെതിരായ അശ്ലീല പരാമർശം രാഷ്ട്രീയ സംസ്കാരത്തിന്റെ നിലവാരത്തകർച്ചയാണെന്ന് ടി.വി.കെയും ബി.ജെ.പിയും കുറ്റപ്പെടുത്തി. അതേസമയം, ഉദയനിധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ പൊലീസ് വാഹനം തടയുന്നത് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.