യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ
യു.ജി.സി. നെറ്റ് പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പർ ചാർന്നെന്ന് ആരോപണം. സാമൂഹികമാധ്യമങ്ങളിൽ പി.ഡി.എഫ്. ആയി പത്യക്ഷപ്പെട്ട ചോദ്യപേപ്പറിലെ ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് പന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു.
നൂറു ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ 96 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ആവർത്തിച്ചിരുന്നുവെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 2.5 ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യങ്ങളടങ്ങിയ പി.ഡി.എഫ്. ഫയൽ വിറ്റിരുന്നതെന്നും ആരോപണമുണ്ട്.
എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് NTA ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം . ജൂൺ 20ന് പരീക്ഷ കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് ചോദ്യപേപ്പർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു
വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുന്നു.വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വിലകൽപ്പിക്കാത്ത സർക്കാർ ആണ് ഇത് എന്നും അദ്ദേഹം ആരോപിച്ചു. മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമാണ്. രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ശബ്ദം വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരും എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിഷയത്തിൽ വിമർശനവുമായി SFI രംഗത്തെത്തി.NTA യുടെ കഴിവുകേട് ഒരിക്കൽ കൂടി വ്യക്തമെന്നും അവർ വിമർശിച്ചു.