ഉമർ ഖാലിദിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി; ഝാർഖണ്ഡിലെ ആദിവാസി ചരിത്രം പ്രമേയം
Jun 22, 2026, 16:33 IST
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി. 'ഫ്രാക്ചേർഡ് കമ്മ‍്യൂണിറ്റീസ്' എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. ഉമർ ഖാലിദിന്റെ ജെഎൻയുവിലെ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഝാർഖണ്ഡിലെ സിംഗ്ഭും മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സാമൂഹിക ജീവിതവുമാണ് പുസ്തകത്തിന്റെ പ്രമേയം.പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. സാമൂഹ്യശാസ്ത്രജ്ഞ നന്ദിനി സുന്ദറാണ് പിൻകുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.ജഗർനോട്ട് പ്രസാധകരാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ കിൻഡിൽ എഡിഷൻ വായനക്കാർക്ക് ആമസോൺ മുഖേന സൗജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാം.