കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന സംഭരണകേന്ദ്രം തകർന്നു; നാൽപ്പതോളം പേർ കുടുങ്ങിയതായി വിവരം 

 

കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് വലിയ അപകടം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം അപകടത്തിൽ നാൽപ്പതോളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തൊഴിലാളികൾ നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മേൽക്കൂര തകർന്നുവീണത്. കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. നിലവിൽ പ്രദേശവാസികളും, പോലീസും അഗ്‌നിശമന സേനയും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ ആറോളം പേരെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്