കർണാടക നിയമസഭ സ്പീക്കറായി യുടി ഖാദർ; ർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം-ന്യൂനപക്ഷ വിഭാഗക്കാരൻ
 

 

കർണാടക നിയമസഭ സ്പീക്കറായി യുടി ഖാദറിനെ തിരഞ്ഞെടുത്തു. കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം-ന്യൂനപക്ഷ വിഭാഗക്കാരനാണ് ഖാദർ.  2013ൽ സിദ്ധരാമയ്യ സർക്കാറിലെ ഭക്ഷ്യമന്ത്രിയും 2022ൽ പ്രതിപക്ഷ ഉപനേതാവുമായിരുന്നു ഇദ്ദേഹം. ഖാദർ സ്പീക്കറാവുന്നതോടെ മന്ത്രിയായ കെ.ജെ. ജോർജിന് പുറമെ മറ്റൊരു മലയാളി കൂടി കർണാടകയിലെ ഭരണത്തലപ്പത്തേക്ക് എത്തിയെന്ന പ്രത്യേകതയുമുണ്ട്. 

ദക്ഷിണ കന്നഡ ജില്ലയിലെ ബെംഗളൂരു മണ്ഡലത്തിൽ നിന്ന് 22790 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഖാദർ വിജയിച്ചത്. മംഗളൂരുവിൽനിന്ന് ഇത് തുടർച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. കാസർകോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന ഖാദറിന്റെ പിതാവ് യു.ടി. ഫരീദ് 1972, 1978, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഉള്ളാൾ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു. 2007ൽ പിതാവ് മരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പ് മുതൽ യു.ടി. ഖാദറും ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 
 
കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിമാണ് യു.ടി. ഖാദർ. 135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇത് വലിയൊരു അവസരമായി കാണുന്നുവെന്നും എല്ലാവരെയും ഒന്നിച്ചുചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പറഞ്ഞു.