പിലിബിത്തുമായുള്ള ബന്ധം അവസാന ശ്വാസം വരെ തുടരും; കത്തുമായി വരുൺ ഗാന്ധി
Mar 28, 2024, 13:00 IST
വികാരനിർഭരമായ കുറിപ്പുമായി വരുൺ ഗാന്ധി. പിലിബിത്ത് എംപിയായുള്ള തന്റെ കാലാവധി ഒരുപക്ഷേ അവസാനിച്ചേക്കാം പക്ഷേ, പിലിബിത്തുമായുള്ള തന്റെ ബന്ധം അവസാനശ്വാസം വരെ തുടരുമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
‘‘സാധാരണക്കാർക്കായി ശബ്ദമുയർത്തുന്നതു തുടരാനായി ഞാൻ നിങ്ങളുടെ ആശീർവാദം തേടുകയാണ്. അതിനുവേണ്ടി എന്തു വില നൽകേണ്ടി വന്നാലും സാരമില്ല, ഞാൻ നിങ്ങളുടേതായിരുന്നു, ആണ്, അത് തുടരും.’’ വരുൺ ഗാന്ധി എഴുതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിലിബിത്തിൽ മത്സരിക്കുന്നതിനു വരുൺ ഗാന്ധിക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു പിലിബിത്തിലെ ജനങ്ങൾക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നു വ്യക്തമാക്കി വരുൺ രംഗത്തെത്തിയത്.