തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ

 

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈയ്ക്ക് സമീപത്തെ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള 31ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനൊപ്പമുണ്ടായിരുന്നു. വിജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വി.ഡി. സതീശൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.